Section

malabari-logo-mobile

പ്ലാസ്റ്റിക്‌ കാരിബാഗ്‌ വിരുദ്ധ ദിനം ആചരിച്ചു

HIGHLIGHTS : കുറ്റിപ്പുറം: ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്തില്‍ പ്ലാസ്റ്റിക്‌കാരിബാഗ്‌ വിരുദ്ധദിനം ആചരിച്ചു. കാവുംപുറം ഓട...

കുറ്റിപ്പുറം: ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്തില്‍ പ്ലാസ്റ്റിക്‌കാരിബാഗ്‌ വിരുദ്ധദിനം ആചരിച്ചു. കാവുംപുറം ഓട്ടോ സ്റ്റാന്‍ഡില്‍ നടന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വഹീദ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കെ.പി. സുരേന്ദ്രന്‍ അധ്യക്ഷനായി. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടര്‍ ഉമ്മര്‍ പ്ലാസ്റ്റിക്‌ വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന്‌ ജനപ്രതിനിധികളുടെയും സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകളുടെയും നേതൃത്വത്തില്‍ ബസുകളിലും ഓട്ടോകളിലും മറ്റ്‌ വാഹനങ്ങളിലും പ്ലാസ്റ്റിക്‌ വിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിച്ചു. സ്റ്റുഡന്റ്‌ പൊലീസ്‌ കോഡിനേറ്റര്‍ നിസാര്‍ തിരൂര്‍ക്കാട്‌,വളാഞ്ചേരി ഹൈസ്‌ക്കൂള്‍ കമ്മ്യൂനിറ്റി പൊലീസ്‌ ഓഫിസര്‍ അമ്പിളി, സി.പി. നജ്‌മുദ്ദീന്‍, കൈപ്പള്ളി അബ്‌ദുള്ളക്കുട്ടി, ബി.ഡി.ഒ. ടി. യൂസഫ്‌, ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്ലാസ്റ്റിക്‌ കാരിബാഗ്‌ വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ അരീക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശുചിത്വ മിഷന്‍ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ ഫിലിപ്‌സ്‌ സത്യ പ്രതിജ്ഞ ചൊല്ലി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന്‌ ജനങ്ങളില്‍ ബോധവത്‌ക്കരണം നടത്തുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!