പക്ഷിപ്പനി; കുട്ടനാട്ടില്‍ ഭാഗീകമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

duckആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ച സാഹചര്യത്തില്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ മരുന്ന്‌ എത്തിച്ചു തുടങ്ങി. പ്രതിരോധത്തിന്‌ പരമാവധി മരുന്നെത്തിക്കാന്‍ നിര്‍ദേശം ആരോഗ്യവകുപ്പ്‌ സെക്രട്ടറി മരുന്നുത്‌പാദകര്‍ക്ക്‌ നല്‍കി. 50,000 കോഴ്‌സ്‌ മരുന്ന്‌ രണ്ട്‌ ദിവസത്തിനകം എത്തിക്കും.

60 പേര്‍ക്ക്‌ ഒരു ദിവസം നല്‍കാനുള്ള മരുന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മരുന്നുകള്‍ മൃഗസംരക്ഷണ വകുപ്പിന്‌ കൈമാറി. പക്ഷിപ്പനി നേരിടാനുള്ള നടപടികളിലാണ്‌ മൃഗസംരക്ഷണ വകുപ്പ്‌. ആദ്യപടിയായി രോഗം ബാധിച്ച പ്രദേശങ്ങളുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ താറാവുകളെ കൊന്നൊടുക്കും. അതെസമയം നഷ്ടപരിഹാരത്തില്‍ തീരുമാനമാകാതെ താറവുകളെ കൂട്ടത്തോടെ കൊന്നാടുക്കുന്നതിനെതിരെ താറാവ്‌ കര്‍ഷകരുടെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

ക്രിസ്‌മസ്‌ സീസണ്‍ മുന്നില്‍ കണ്ട്‌ വളര്‍ത്തിയ താറാവുകള്‍ക്ക്‌ പക്ഷിപ്പനി ബാധിച്ചത്‌ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ലക്ഷങ്ങളുടെ നഷ്ടമാണ്‌ താറാവ്‌ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്‌.