Section

malabari-logo-mobile

ജീന്‍സും കൂര്‍ത്തയും ഇടാന്‍ സമ്മതിക്കാത്ത ഭര്‍ത്താവില്‍ നിന്നും ഭാര്യക്ക് വിവാഹമോചനം

HIGHLIGHTS : മുംബൈ: ഭര്‍ത്താവ് ജീന്‍സും കൂര്‍ത്തയതും ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിവാഹമോചനത്തിനായുള്ള ഭാര്യയുടെ അപേക്ഷ കോടതി പരിഗണിച്ചു. 1954 ല്‍ പാ...

images10-e1404022970486മുംബൈ: ഭര്‍ത്താവ് ജീന്‍സും കൂര്‍ത്തയതും ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിവാഹമോചനത്തിനായുള്ള ഭാര്യയുടെ അപേക്ഷ കോടതി പരിഗണിച്ചു. 1954 ല്‍ പാസാക്കിയ പ്രത്യേക വിവാഹ നിയമപ്രകാരം ഇത് വിവാഹമോചനം അനുവദിക്കാനുള്ള കാരണമാണെന്ന് കുടുംബകോടതി ജഡ്ജി ഡോ.ലക്ഷ്മി റാവു ചൂണ്ടിക്കാട്ടി.

തങ്ങളുടെ വിവാഹം 2010 ഡിസംബറില്‍ നടന്നതാണെന്നും അന്ന് മുതല്‍ തനിക്ക് വസ്ത്രമൊന്നും വാങ്ങിത്തന്നിട്ടില്ലെന്നും താന്‍ തന്റെ ശബഌത്തില്‍ നിന്നാണ് വസ്ത്രങ്ങള്‍ വാങ്ങിച്ചിരുന്നതെന്നും എന്നാല്‍ ഈ വസ്ത്രങ്ങള്‍ ധരിക്കാന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. സാരി ധരിക്കാനാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതെന്നും അവര്‍ പറഞ്ഞു. അതെസമയം ഭാര്യയുടെ പരാതിക്കെതിരെ ഭര്‍ത്താവ് കോടതിയില്‍ മൊഴിയൊന്നും നല്‍കാത്ത സാഹചര്യത്തില്‍ പരാതി സത്യമാണെന്നാണ് മനസിലാക്കേണ്ടിതെന്നും കോടതി വിലയിരുത്തി.

sameeksha-malabarinews

ഭര്‍ത്താവവും കൂടുംബവും ചേര്‍ന്ന് തന്നെ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. അതെസമയം തനിക്ക്് 10,000 രൂപ ചെലവിന് തരണമെന്ന യുവതിയുടെ ആവശ്യം കോടതി തള്ളി. എന്നാല്‍ കേസ് നടത്താന്‍ ചെലവായ 5,000 രൂപ പരാതിക്കാരിക്കു നല്‍കാനും കുടുംബകോടതി വിധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!