കുന്നംകുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കീഴടങ്ങി

കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കുന്നംകുളം ആ നായിക്കല്‍ പനങ്ങാട്ട് പ്രതീഷാണ് ഭാര്യ ജിഷയെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടൊണ് സംഭവം.

14 വയസ്സുള്ള മകളുടെ മുമ്പില്‍ വെച്ചാണ് ഇയാള്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. 19 വെട്ടുകള്‍ ശരീരത്തിലുണ്ട്. മൃതദേഹം കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.