കുഞ്ഞാലിമരയ്ക്കാന്‍മാരും അധിനിവേശ വിരുദ്ധ  പോരാട്ടങ്ങളും: ഏകദിന സെമിനാര്‍ നടത്തും

പുരാവസ്തു വകുപ്പിനു കീഴിലുളള ഇരിങ്ങല്‍ കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഭവനത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളിലുളളവരെ പങ്കെടുപ്പിച്ച് കുഞ്ഞാലിമരയ്ക്കാന്‍മാരും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും എന്ന വിഷയത്തില്‍ ജൂലൈ 13ന് രാവിലെ 9.30 മുതല്‍ വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും.  തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. കെ.കെ.എന്‍.കുറുപ്പ്, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. എം.നിസാര്‍, ഡോ.കെ.സി വിജയരാഘവന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.

Related Articles