പി കെ കുഞ്ഞാലിക്കുട്ടി എം പിയായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: പി കെ കുഞ്ഞാലി കുട്ടി എം പിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ലോക്‌സഭയിലാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭ സെക്രട്ടറി സത്യവാചകം ചൊല്ലിക്കൊടുത്തു.

നിലവില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് കുഞ്ഞാലിക്കുട്ടി. ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ജയിച്ചത്.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ കശ്മീരില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്തു.