ആരൊക്കെ എങ്ങോട്ടൊക്കെ ചാടുമെന്ന് പറയാന്‍ പറ്റ്വോ?; കുഞ്ഞാലിക്കുട്ടി.

kunjalikuttyതിരു: തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആര് എപ്പോള്‍ എങ്ങോട്ട് ചാടുമന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ വേലിപ്പുറത്താണെന്നും അദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ മുസ്ലിംലീഗ് യുഡിഎഫില്‍ തന്നെ നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിനകത്ത് നടന്ന എല്‍ഡിഎഫ് സഖ്യചര്‍ച്ചയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടിയായിരുന്നു ഇത്. പാര്‍ട്ടിക്കകത്ത് നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സത്യങ്ങളും അര്‍ദ്ധസത്യങ്ങളുമാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭൂരിപക്ഷം ജില്ല കമ്മിറ്റികളും ഇടതുമുന്നണിയുമായി ധാരണയിലെത്തണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ നടന്നുവെന്ന് ഇ ടി മൂഹമ്മദ് ബഷീര്‍ തുറന്നുപറഞ്ഞിരുന്നു.