ഷൂട്ടിങ്ങിനിടെ വള്ളം മുങ്ങി; ചാക്കോച്ചനും റിമയും രക്ഷപ്പെട്ടു

Untitled-1 copyകുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും താര ജോഡികളായെത്തുന്ന പുതിയ ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിന്റെ ഷൂട്ടിങിനിടെ കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും സഞ്ചരിച്ച വള്ളം മുങ്ങി. തക്ക സമയത്ത് നാട്ടുകാരും സെക്യൂരിറ്റികളും ഇടപെട്ടതുകൊണ്ട് താരങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സംഭവം. ആലപ്പുഴയിലെ കായലിലായിരുന്നു ചിത്രീകരണം. ഒരു ഗാനരംഗത്തിന് വേണ്ടി പ്രത്യേകമായി നിര്‍മിച്ച ബോട്ടായിരുന്നു. കടലാസു തോണിയുടെ ആകൃതിയില്‍ ഉണ്ടാക്കിയ വള്ളത്തില്‍ സഞ്ചരിക്കുകയായിരുന്നു റിമും ചാക്കോച്ചനും.

ഭാരം താങ്ങാനാവാതെ വള്ളം മുങ്ങുകയായിരുന്നു. താരങ്ങളെ പിന്തുടര്‍ന്ന് സെക്യൂരിറ്റിക്കാര്‍ വള്ളത്തിനു പിന്നാലെ വരുന്നുണ്ടായിരുന്നു. വള്ളം മുങ്ങിയതും സെക്യൂരിറ്റിക്കാരും കായലിലുണ്ടായിരുന്ന വള്ളക്കാരും ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും യാതൊരു പരിക്കുകളും കൂടാതെ രക്ഷപ്പെട്ടു.