Section

malabari-logo-mobile

വിദ്യാഭ്യാസമേഖലയെ ന്യൂനപക്ഷ പുരോഗതിക്കായി ഉപയോഗപ്പെടുത്തണം: മുഖ്യമന്ത്രി

HIGHLIGHTS : തിരൂരങ്ങാടി: ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന്‌

kundoor-markaz-silver-jubilee-thirurangadiതിരൂരങ്ങാടി: ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുണ്ടൂര്‍ മര്‍കസ്‌ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസമേഖലയിലെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സമുദായ പുരോഗതിക്കായി യത്‌നിക്കണം. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ ശക്തമായ ഇടപെടലുകള്‍ നടത്തി പൊതുജനനന്മക്കായി പ്രവര്‍ത്തിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 52 യുവപണ്ഡിതപ്രതിഭകളെ ബിരുദം നല്‍കി ആദരിച്ചു.

സമ്മേളനത്തില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്‌ത പ്രസിഡന്റ്‌ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രസംഗം നിര്‍വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, വ്യവസായ ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി, സയ്യിദ്‌ മുഹമ്മദ്‌ കോയതങ്ങള്‍ ജമലുല്ലൈലി, ഇ മുഹമ്മദ്‌ കുഞ്ഞി, എം.എന്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, ഒഡെപെക്‌ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ കുട്ടി, മുഹമ്മദ്‌ രാമന്തള്ളി, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, എന്‍.പി ആലിഹാജി, കെ കുഞ്ഞിമരക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്ന്‌ ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലായി പഠനസെഷനുകളും എക്‌സ്‌പോയും ക്വിസ്‌്‌റിയാലിറ്റിഷോയും അരങ്ങേറി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!