കുണ്ടറ പീഡനക്കേസ് പ്രതി 13 കാരിയെയും പീഡിപ്പിച്ചെന്ന് പോലീസ്

കൊല്ലം: കുണ്ടറയില്‍ പേരകുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി വിക്ടര്‍ക്കെതിരെ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസ്. അയല്‍വാസിയും ബന്ധുവുമായ പെണ്‍കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. 2010ലാണ് സംഭവം നടന്നത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ആദ്യത്തെ കേസില്‍ വിക്ടര്‍റിമാന്‍ഡിലാണ്.

പേരക്കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബന്ധുവായ 13 കാരിയെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മൊഴി ലഭിച്ചത്. പീഡനവിവരം തുറന്നു പറയാതിരുന്നത് ഭയന്നിട്ടാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. കൂടാതെ രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ മരണത്തിലും വിക്ടറിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.