ചാക്കോച്ചന്‍ വക്കീലായി

images (1)മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ഇനി വക്കീലായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ലോ പോയിന്റ് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ആദ്യമായി വക്കീലായി വേഷമിടുന്നത്. ഈ ചിത്രത്തില്‍ അഡ്വ. സത്യ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

നവാഗതനായ ദേവദാസിന്റേതാണ് കഥയും തിരക്കഥയും. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡേവിഡ് കാച്ചപ്പള്ളിയാണ്.

പ്രാതാപ് പോത്തന്‍, നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, നിയ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊച്ചിയിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.