കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍

ദില്ലി : കേരളത്തിലെ ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി.

ചെങ്ങനൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ട് ദിവസംമാത്രം ബാക്കി നില്‍ക്കെയാണ് ഈ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്‌

1992ല്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ കണ്‍വീനറായിരുന്ന കുമ്മനം പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായി. പിന്നീട് ഗ്രൂപ്പ് ചേരിപ്പോര് രൂക്ഷമായ കടുത്ത ഭിന്നത രൂപപ്പെട്ട കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആര്‍എസ്എസ് ഇടപെട്ട് നിയമിക്കുകയായിരുന്നു.

അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലാണ് ഇപ്പോള്‍ കുമ്മനത്തിന് ഗവര്‍ണര്‍ സ്ഥാനം നേടിക്കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്