Section

malabari-logo-mobile

കുടുംബശ്രീയുടെ ‘മീഡിയാശ്രീ’ ദ്വിദിന തിരക്കഥാ പഠനകളരിക്ക്‌ തുടക്കം

HIGHLIGHTS : കുടുംബശ്രീയുടെ പുതിയ സംരംഭമായ മീഡിയാശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തിരക്കഥാ പഠനകളരി മലപ്പുറം ഗ്രെയ്‌സ്‌ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന...

cameraകുടുംബശ്രീയുടെ പുതിയ സംരംഭമായ മീഡിയാശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തിരക്കഥാ പഠനകളരി മലപ്പുറം ഗ്രെയ്‌സ്‌ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ പുതിയ മാധ്യമ സംരംഭം സ്‌ത്രീ ശാക്തീകരണത്തിന്റെ സാങ്കേതിക മുഖശ്രീയാണെന്നും വനിതകളുടെ ഇത്തരം വിപ്ലവാത്മക മുന്നേറ്റം ആര്‍ക്കും തടയാനാവില്ലെന്നും പ്രസിഡന്റ്‌ പറഞ്ഞു. കുടുംബശ്രീയും കോഴിക്കോട്‌ സൗത്ത്‌ ഏഷ്യന്‍ കോളേജും ചേര്‍ന്ന്‌ പഞ്ചായത്ത്‌ വകുപ്പിന്റെ സഹകരണത്തോടെ, എല്ലാ ഗ്രാമ പഞ്ചായത്തുകളുടെയും ചരിത്രവും വികസന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കിയാണ്‌ മീഡിയാശ്രീ പദ്ധതി ലക്ഷ്യമിടുന്നത്‌. ഇതിന്റെ ആദ്യപടിയായ വിവരശേഖരണം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള തിരക്കഥാ രചനാ പരിശീലനത്തിനാണ്‌ തുടക്കമായത്‌. ഓരോ തദ്ദേശ സ്ഥാപനത്തില്‍ നിന്നും ഒരു വനിതാ മെമ്പറും സി.ഡി.എസ്‌ ചെയര്‍പേഴ്‌സനുമാണ്‌ പരിശീലനം നല്‍കുന്നത്‌.
പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദ്‌ ഇസ്‌മായില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിര സമിതി അധ്യക്ഷന്‍ സലീം കുരുവമ്പലം, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .എ സലാം , മീഡിയാശ്രീ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ദീപ്‌തിഷ്‌ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!