അനീഷ് മാസ്റ്റര്‍ സ്മാരകമന്ദിര ഉദ്ഘാടനം നാളെ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി ഉപജില്ലാ ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ അനീഷ് മാസ്റ്ററുടെ പേരിലാണ് ആസ്ഥാന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം കെഎസ്ടിഎ മുന്‍ജില്ലാ പ്രസിഡന്റ് ദേവസ്യ മാസ്റ്ററുടെ ഓര്‍മയ്ക്കായ് പണികഴിപ്പിച്ച ഹാളിന്റെ ഉദ്ഘാടനം കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ്.പ്രസിഡന്റ് പി പി വാസുദേവന്‍ നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെ.ദാസന്‍, യു.മുളീധരന്‍, ബാലുമാഷ് എന്നിവര്‍ പങ്കെടുത്തു