കെഎസ്ആര്‍ടിസിക്ക് വിലങ്ങിട്ട ട്രയിലര്‍ ജീവനക്കാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

ksrtc photoപരപ്പനങ്ങാടി: കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ ബോധപൂര്‍വ്വം മാര്‍ഗ്ഗ തടസ്സം സൃഷിടിക്കും വിധം ട്രയിലര്‍ വാഹനമോടിച്ച ഡ്രൈവറെയും രണ്ട് സഹജീവനക്കാരെയും പരപ്പനങ്ങാടിയില്‍ വെച്ച് തടഞ്ഞു പോലീസിലേല്‍പ്പിച്ചു.

ചമ്രവട്ടം- കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ്സിനെയാണ് റോഡ് നിറഞ്ഞോടിയ ട്രയിലര്‍ വഴിമാറാതെ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചത്. പരപ്പനങ്ങാടി ടൗണില്‍ വെച്ച് കെഎസ്ആര്‍ടിസി ട്രയിലറിനെ മറികടന്ന് തടയുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങി ട്രയിലര്‍ ജീവനക്കാരെ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിക്കുകയായിരുന്നു. ട്രയിലര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെത്രെ.