Section

malabari-logo-mobile

കെ എസ്‌ ആര്‍ ടി സി ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിക്കും

HIGHLIGHTS : തിരു: കെഎസ്‌ഐര്‍ടിസി യില്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിക്കും. വര്‍ധന സെസ്‌ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌. കെ എസ്‌ ആര്‍ ടി സിയില്‍

KSRTCതിരു: കെഎസ്‌ഐര്‍ടിസി യില്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിക്കും. വര്‍ധന സെസ്‌ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌. കെ എസ്‌ ആര്‍ ടി സിയില്‍ ഇന്ന്‌ അര്‍ധരാത്രി മുതല്‍ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിക്കും.

ഒരു രൂപയുടെ വര്‍ധനയാണ് 15 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകളില്‍ ഏര്‍പ്പെടുത്തുന്നത്. ടിക്കറ്റ് സെസിന്റെ പേരിലാണ് നിരക്ക് വര്‍ധനവ്.

sameeksha-malabarinews

15 മുതല്‍ 24രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയാണ് സെസ് ആയി ഏര്‍പ്പെടുത്തുന്നത്. 25 മുതല്‍ 49വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും 50 മുതല്‍ 74 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് മൂന്ന് രൂപയും 75 രൂപ മുതല്‍ 99 രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് നാല് രൂപയും 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്ത് രൂപയും അധികമായി നല്‍കേണ്ടി വരും.

നിത്യേന കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ധന ബാധിയ്ക്കുക . നിലവില്‍ ഏര്‍പ്പെടുത്തിയ സെസിന് അധികമായാണ് പുതിയ ഇന്‍ഷുറന്‍സ് സെസ് വരുന്നത് . പെന്‍ഷന്‍ ഫണ്ട് രൂപീകരിയ്ക്കുന്നതടക്കമുള്ളവയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇന്‍ഷുറന്‍സ് സെസ് ഏര്‍പ്പെടുത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!