കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി : ഡയസ്‌നോണ്‍ ബാധകം

തിരു:  വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു ശനിയാഴ്ച അര്‍ദ്ധരാത്രി വരയൊണ് പണിമുടക്ക്.ജീവനക്കാര്‍ ഓന്നടങ്കം പണിമുടക്കിയതിനാല്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക ദേശസാത്കൃത റൂട്ടുകള്‍ സംരക്ഷിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

എന്നാല്‍ സമരത്തെ നേരിടാന്‍ സര്‍ക്കാരും നീ്ക്കം തുടങ്ങി. മാര്‍ച്ച് ഒന്നിന് ജോലിക്ക് ഹാജരാകാതെ പണിമുടക്കുന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.