പ്രേതബാധ ഒഴിപ്പാക്കാന്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ പൂജ

കാസര്‍കോഡ്‌:കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ നടത്തി. കാസര്‍കോഡ്‌ ഡിപ്പോയിലാണ്‌ ഈ വിചിത്ര സംഭവം അരങ്ങേറിയത്‌. കഴിഞ്ഞ 22 ാം തിയ്യതി അര്‍ദ്ധരാത്രിയിലാണ്‌ പൂജ നടന്നത്‌. തുടര്‍ച്ചയായി കെഎസ്‌ആര്‍ടിസി ബസ്സുകള്‍ അപടത്തില്‍പ്പെടുന്നതിന്‌ കാരണം പ്രേതബാധയാണെന്ന ഡ്രൈവര്‍മാരുടെ വിശ്വാസം ചൂണ്ടിക്കാട്ടിയാണ്‌ പൂജ നടത്തിയത്‌. ഡിടിഒയുടെ സാനിധ്യത്തില്‍ തന്നെയായിരുന്നു പൂജ. ജോത്സ്യന്റെ നിര്‍ദേശപ്രകാരം ഇരുപതിനായിരത്തോളം രൂപ ഇതിനായി ചിലവഴിച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈ കെഎസ്‌ആര്‍ടിസി ഡിപ്പോ നില്‍ക്കുന്ന സ്ഥലം നേരത്തെ ചില സ്വകാര്യ വ്യക്തികളുടേതായിരുന്നെന്നും ആ കുടുംബങ്ങളില്‍പ്പെട്ട ചിലരുടെ പ്രേതങ്ങള്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്നും അവരാണ്‌ ഈ അപകടങ്ങള്‍ വരുത്തിവെക്കുന്നതെന്നുമായിരുന്നത്രെ ജ്യോത്സ്യന്റെ കണ്ടെത്തല്‍.