കെഎസ്ആര്‍ടിസി യാത്രാ നിരക്ക് കുറച്ചു

KSRTC_-fast_passenger-തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് യാത്രാ നിരക്ക് ഒരു രൂപ കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മിനിമം യാത്രാ നിരക്ക് 7 ല്‍ നിന്ന് 6 രൂപയായി കുറയും. സ്വകാര്യ ബസുടമകളോടും നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.