ചേളാരി പാണമ്പ്ര വളവില്‍ കെഎസ്‌ആര്‍ടിസി ബസ്‌ താഴ്‌ചയിലേക്ക്‌ കൂപ്പുകുത്തി;ഒഴിവായത്‌ വന്‍ദുരന്തം

bus accident2തേഞ്ഞിപ്പലം: പാണമ്പ്ര വളവില്‍ നിന്ത്രണം വിട്ട്‌ കെഎസ്‌ആര്‍ടിസി ബസ്‌ താഴ്‌ചയിലേക്ക്‌ കൂപ്പുകുത്തി. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌. നിയന്ത്രണം വിട്ട ബസ്‌ താഴ്‌ചയിയിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. എന്നാല്‍ മണ്‍കൂനയില്‍ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം തലനാരിഴയ്‌ക്ക്‌ ഒഴിവാകുകയായിരുന്നു.

പൊന്നാനിയില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ബസ്സാണ്‌ രാവിലെ 8.30 ഓടെ അപകടത്തില്‍പെട്ടത്‌. ബസിന്റെ സ്റ്റിയറിംഗ്‌ തകരാറായതിനെ തുടര്‍ന്നാണ്‌ അപകടം സംഭവിച്ചത്‌. ദേശിയപാത നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത്‌ കൂട്ടിയിട്ടിരുന്ന മണ്‍കൂനയുടെ മുകളിലേക്കാണ്‌ ബസ്‌ മൂക്കുകുത്തിയത്‌. ഇതുകൊണ്ടു തന്നെ വലിയ ദുരന്തമാണ്‌ ഒഴിവായത്‌.

അപകടത്തില്‍ നിസാരമായി പരിക്കേറ്റ യാത്രക്കാരെ ചേളാരിയിലെ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.