കെഎസ്‌ആര്‍ടിസി ബസ്‌ മരത്തിലിടിച്ച്‌ ഇരുപതോളം പേര്‍ക്ക്‌ പരുക്ക്‌

എറണാകുളം: പുത്തന്‍കുരിശില്‍ കെഎസ്‌ആര്‍ടിസി ബസ്‌ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച്‌ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. മൂവാറ്റുപുഴയില്‍ നിന്നും എറണാകുളത്തേക്ക്‌ വന്ന ബസാണ്‌ പുത്തന്‍കുരിശ്‌ വളവില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്‌.

പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.