കെഎസ്‌കെടിയു മാര്‍ച്ച് നടത്തി.

ksktuതാനൂര്‍: വിലക്കയറ്റം തടയുക, കേന്ദ്ര കാര്‍ഷികനയം തിരുത്തുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, ഭാരവാഹികള്‍ക്ക് ഭൂമിയും ഭവന രഹിതര്‍ക്ക് വീടും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌കെടിയു പ്രവര്‍ത്തകര്‍ താനൂര്‍ പരിയാപുരം വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് ഓലപ്പീടികയില്‍ നിന്നും ആരംഭിച്ചു. പി ശങ്കരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ടി കെ രാമന്‍, എ രാധാകൃഷ്ണന്‍, എംപി മണി, വി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.