കൃഷ്ണന്‍ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ്; ഗീത നല്ല കമ്മ്യൂണിസ്റ്റ് ഗ്രന്ഥം; സ്വാമി സന്ദീപാനന്ദ

Untitled-1 copyതിരൂര്‍ : ശ്രീകൃഷ്ണന്‍ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ആണെന്നും, ഭഗവത്ഗീത നല്ല കമ്മ്യൂണിസ്റ്റ് ഗ്രന്ഥമാണെന്നും സ്വാമി സന്ദീപാനന്ദ ഗിരി ചൈതന്യ. കഴിഞ്ഞ ദിവസം ആധ്യാത്മിക പ്രഭാഷണം നടത്തുമ്പോള്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് ആ്രകമിക്കപ്പെട്ട സന്ദീപാനന്ദ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമൃതാനന്ദമയിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കാന്‍ നീയാരെടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. വേദിയില്‍ നിന്നും സംസാരിക്കവെയായിരുന്നു ഇത്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി തന്നെ നായയെ കല്ലെറിയുന്നത് പോലെ എറിഞ്ഞ് ഓടിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടാണ് സ്‌കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആഭിമുഖ്യത്തില്‍ അധ്യാത്മിക പ്രഭാഷണം നടത്താനെത്തിയ സ്വാമി സന്ദീപാനന്ദ ഗിരി ചൈതന്യയെ 25 ഓളം വരുന്ന ആര്‍എസ്എസുകാര്‍ ആക്രമിച്ചത്.

സംഭവത്തില്‍ 5 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മംഗലം കാവഞ്ചേരി കോലോത്ത് വളപ്പില്‍ ഉണ്ണികൃഷ്ണന്‍ (41), കാവഞ്ചേരി കുഞ്ഞാണിപ്പടിക്കല്‍ വാസു (48), വെട്ടം കണ്ടക്കായില്‍ രാജേഷ് (26), ബിപി അങ്ങാടി അമ്പാട്ട് രഞ്ജിത്ത് (23), താനൂര്‍ കാഞ്ഞിലശ്ശേരി വേണുഗോപാല്‍ (48) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്.