കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന

download (1)ആലപ്പുഴ : പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. പ്രതികളെ കുറിച്ചുള്ള വ്യക്തമായി തെളിവുകള്‍ ലഭിച്ചതായും ഐജി പത്മകുമാര്‍ പറഞ്ഞു. പ്രതികളെ രണ്ടു ദിവസത്തിനകം അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം പ്രാദേശികമായി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ കഞ്ഞിക്കുഴി കണ്ണരകാട്ടുള്ള കൃഷ്ണപിള്ളയുടെ സ്മാരകം കഴിഞ്ഞ 30 നാണ് തീവെച്ച് നശിപ്പിക്കുകയും പ്രതിമ അടിച്ച് തകര്‍ക്കുകയും ചെയ്തത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് ഇത് നിഷേധിച്ചു.