കെപിസിസി പ്രസിഡണ്ടായി ജി കാര്‍ത്തികേയനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്

downloadദില്ലി : കെപിസിസി പ്രസിഡണ്ടായി ജി കാര്‍ത്തികേയനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ത്തികേയന് അവസരം നല്‍കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദേ്യാഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് വൈകുന്നേരത്തോടെ ദില്ലിയിലെത്തും.

കെപിസിസി പ്രസിഡണ്ടിനെ നിയമിക്കുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ചകളും ഇന്ന് ദില്ലിയില്‍ പുനരാരംഭിക്കും.

കേരളത്തിലെ യുഡിഎഫ് സംവിധാനവുമായി യോജിച്ചു പോകാന്‍ കഴിയുന്ന ഒരാളെ കെപിസിസി പ്രസിഡണ്ടായി നിയമിക്കണമെന്ന ആവശ്യം ഇരു നേതാക്കളും ഇന്നത്തെ ചര്‍ച്ചയിലും ഹൈകമാന്‍ഡിനോട് ഉന്നയിക്കും.