കോഴിക്കാട് റെയില്‍വേസ്‌റ്റേഷനില്‍ 35 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട് : തീവണ്ടി മാര്‍ഗ്ഗം കടുത്തുകയായിരുന്ന 35 കുപ്പി മദ്യവുമായി യുവാവ് കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ പിടിയിലായി. തൊടുപുഴ സ്വദേശി സാബു(40) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ നേത്രാവതി എക്‌സപ്രസ്സില്‍് നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യം ബോഗിയലെ ബാത്ത്‌റൂമി്ല്‍ പ്ലാസ്റ്റിക് ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് തിരൂരില്‍ ഇറക്കാനുള്ളതാണെന്നാണ് പ്രതി നല്‍കിയ മൊഴി.

എസ്‌ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്