കോഴിക്കോട്ട് നെല്ലിക്ക ഉപ്പിലിട്ടു തുടങ്ങി

NELLIKKAപേരില്‍ തന്നെ വായില്‍ വെള്ളമൂറന്ന മലയാളിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളില്‍ ഒന്നാണ് ഉപ്പലിട്ട ‘നെല്ലിക്ക’ ഇതൊരു സിനിമയായാലോ?….അതെ ഒരു കൂട്ടും യുവാക്കളുടെ നിറവും രുചിയുമള്ള സിനമാസങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് മലായാളത്തിലെ ആദ്യത്തെ ഉപ്പിലിട്ട സിനിമയെന്ന ടൈറ്റിലുമായെത്തുന്ന ‘നെല്ലിക്ക ഇത് മധുരിക്കും’

ഹേ റാം, ചാന്ദിനിബാര്‍ എന്നീ ചിത്രങ്ങളിലുടെ രണ്ടു തവണ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നേടിയ അതുല്‍കുല്‍ക്കര്‍്ണി പ്രധാനവേഷത്തിലെത്തുന്ന നെല്ലിക്കയുടെ ഷൂട്ടിങ് വര്‍ക്കുകള്‍ കോഴിക്കോട്ട് പുരോഗമിക്കുന്നു.മുപ്പതോളം ചിത്രങ്ങളുടെ എഡിറ്റിങ്ങ് നിര്‍വഹിച്ച ബിജിത്ത് സ്വതന്ത്രസംവിധായകനാകുന്ന ആദ്യചിത്രമാണ് നെല്ലിക്ക

കോഴിക്കോട്ടുകാര്‍ക്ക് ബാബുരാജില്ലാതെ സംഗീതമില്ല. കോഴിക്കോട്ടുകാരനായ ബിജിത്തിന്റെ ആദ്യചിത്രത്തിലും ബാബുക്കയുെട സംഗീതവും കോഴിക്കോടന്‍ മെഹഫില്‍ രാവുകളും നിറഞ്ഞുനില്‍ക്കുന്നുണ്ട്

NELLIKKA 2 copyതിര,തട്ടത്തില്‍ മറയത്ത് ഫെയിം ദീപക്കാണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീ കോ ഞാചാ നായിക സിജ ജോസ്്, പര്‍വിണ്‍ എന്നിവരും നായികമാരാകുന്ന ചിത്രത്തില്‍ എഷ്യനെറ്റ് ശശികുമാര്‍. കൂട്ടിക്കല്‍ ജയചന്ദ്രന്‍, മാമുക്കോയ എന്നിവരും വേഷമിടുന്നു.

അബ്ദല്‍ റഊഫ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ പിആര്‍ അരുണ്‍ ആണ്. പ്രശസ്തചായാഗ്രാഹകനായ എസ്‌കുമാറി്‌ന്റെ മകന്‍ കുഞ്ഞുണ്ണി എസ് കുമാര്‍ സ്വതന്ത്ര ചായാഗ്രാഹകനാകുന്ന ചിത്രംകൂടിയാണ് നെല്ലക്ക. കോഴിക്കോടിന് പുറമെ വയാനാടും ഹൈദരാബാദുമാണ് ചിത്രത്തിന്റ മറ്റു ലൊക്കേഷനുകള്‍.