കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പഠനത്തിനുപയോഗിച്ച ശവശരീരങങള്‍ ചാക്കില്‍കെട്ടി തള്ളുന്നു

കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠനത്തിനായി ഉപയോഗിച്ച മൃതദേഹങ്ങള്‍ ഉപയോഗിച്ച ശേഷം ചാക്കില്‍ കെട്ടയശേഷം തൊട്ടടുത്ത പറമ്പില്‍ തള്ളുന്നു. മെഡി്ക്കല്‍ കോളേജ് ഗസ്റ്റ് ഹൗസിന്റ് പിറകിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാതെ മാലിന്യങ്ങള്‍ക്കൊപ്പം തള്ളുന്നത്.

മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ ഉപയോഗിച്ചച മൃതദേഹങ്ള്‍ ശാസ്ത്രീയമായി സംസക്കരിക്കണെന്നാണ് ചട്ടം. എന്നാല്‍ സ്വന്തം ശരീരം സമൂഹത്തിനായി സമര്‍പ്പിച്ച ത്യാഗികളുടെ മൃതദേഹത്തോടാണ് ഈ അനാദരവ്. പലപ്പോഴും ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പട്ടിയും കുറുക്കനും കടിച്ച് വലിച്ച് തൊട്ടടുത്ത പറമ്പുകൡ ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകര്‍ പറയുന്നു.

പലപ്പോഴും തൊട്ടടുത്ത പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് ഇത്തരം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടതായും പറയുന്നു. സംഭവത്തെ കുറിച്ച് അന്വഷണം ആരംഭിച്ചു.

photo courtsy : reporter tv