ഭുമാഫിയ തകര്‍ത്ത മലാപറമ്പ് സ്‌കൂള്‍ പുനര്‍നിര്‍മാണം തുടങ്ങി

malapparambu a u p schoolകോഴിക്കോട്: ഭുമാഫിയയുടെ ഒത്താശയോടെ സ്‌കൂള്‍ മാനേജര്‍ തകര്‍ത്ത് കോഴിക്കോട് മലാപറമ്പ് എയുപി സ്‌കൂള്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും

സ്‌കൂളിനായി ഇതുവരെ നാലുലക്ഷത്തി ഇരുപതിനായിരം രൂപ സമാഹരിച്ചു കഴിഞ്ഞു, വ്യാഴാഴ്ച എസ്എഫ്‌ഐ കോഴിക്കോട് ജില്ലാകമ്മറ്റി സ്വരൂപിച്ച ഒരു ലക്ഷത്തി പതിനായിരം രൂപ സ്‌കൂളിനായി നല്‍കി. ഡിവൈഎഫ്‌ഐ ടൗണ്‍ ബ്ലോക്ക് കമ്മറ്റി സ്‌കൂളിനാവിശ്യമായ ബഞ്ചുകളും ഡസ്‌ക്കൂകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിരവധി വ്യക്തികളും സംഭാവന നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ മാനേജരെ സസ്‌പെന്റ് ചെയ്തതിനാല്‍ വി്ദ്യഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് ആര്‍പി വിമലക്കാണ് മാനേജരുടെ ചാര്‍ജ്ജ്.

ഇന്നലെ ബാലാവകാശകമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റോഡ് വികസനത്തിന്റെ പേരില്‍ സ്‌കൂള്‍ അടച്ചുപൂട്ടണമന്നാവിശ്യപ്പെട്ട് മനേജര്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിക്ക് നിയമസാധുദയില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.