കോഴിക്കോട്ട് കള്ളനോട്ടുമായി ബംഗാളിയുവാവ് പിടിയില്‍

ബംഗാളില്‍ നിന്ന് ഒരു സംഘം കള്ളനോട്ടുമായി എത്തിയതായി സൂചന
കോഴിക്കോട് ഇരുപത്തിഅയ്യായിരം രൂപ കള്ളനോട്ടുമായി ബംഗാളി യൂവാവ് കോഴിക്കോട്ട് പിടിയില്‍ എസ്‌കെ ഹജിക്കുള്‍ എന്ന രാജുവാണ് പിടിയിലായത് കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു കടയില്‍ നൂറുരൂപയുടെ സാധനം വാങ്ങി അഞ്ഞുറു രൂപ വ്യാപാരിക്ക് നല്‍കുകയായിരുന്നു ഈ നോട്ടിനെ കുറി്ച്ച് വ്യാപാരിക്ക് സംശയം തോന്നുകയും തൊട്ടടുത്ത ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്

തുടര്‍ന്ന് പോലീസിന് കൈമാറിയ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗാളില്‍ നിന്ന് ഇത്തരത്തില്‍ ഒരു സംഘം കള്ളനോട്ടുമായി കോഴിക്കോട്ടെത്തിയെ വിവരം ലഭിക്കുന്നത് പണത്തിന്റെ ഉറവിടം ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഉത്സവകാലമായതിനാല്‍ തിരക്കുള്ള കടകളി്ല്‍ അഞ്ഞുറിന്റെ നോട്ട് നല്‍കി വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങുകയെന്ന രീതിയാണ് ഇവര്‍ പ്രയോഗിക്കുന്നത്