Section

malabari-logo-mobile

കരിപ്പൂര്‍ സംഭവം: സിസിടിവി ദൃശ്യങ്ങല്‍ പുറത്ത്‌

HIGHLIGHTS : വിമാനത്താവളത്തില്‍ സിഐഎസ്‌ഫുകാര്‍ അഴിഞ്ഞാടി കോഴിക്കോട്‌ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനിടെ ഒരു സിഐഎസ്‌ഫ്‌ ഭടന്‍ കൊല്ലപ്പെട്ട സംഭവത്തി...


calicut airport1വിമാനത്താവളത്തില്‍ സിഐഎസ്‌ഫുകാര്‍ അഴിഞ്ഞാടി
കോഴിക്കോട്‌ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനിടെ ഒരു സിഐഎസ്‌ഫ്‌ ഭടന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു കൊല്ലപ്പെട്ട ജയ്‌പാല്‍ യാദവിന്‌ വെടിയേറ്റത്‌ മറ്റൊരു സിഐഎസ്‌ഫ്‌ ഭടന്റെ തോക്കില്‍ നിന്നാണെന്ന്‌ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമായി. എന്നാല്‍ തോക്ക്‌ പിടിച്ചുവാങ്ങി വെടിവെച്ചതാണെന്നാണ്‌ സിഐഎസ്‌ഫ്‌ റിപ്പോര്‍ട്ട്‌. ്‌കേന്ദ്ര ഇന്റലിജെന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടും ഇതു തന്നെയാണ്‌.വിമാനത്താവളഅതോറിറ്റിയുടെ റിപ്പോര്‍ട്ടാകട്ടെ സിഐഎസ്‌ഫുകാരുടെ തോക്കില്‍ നിന്ന്‌ സംഘര്‍ഷത്തിനിടെ വെടിയുയര്‍ന്നതാണ്‌ എന്നാണ്‌

calicut airportജവാന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന്‌ സിഐഎസ്‌ഫുകാര്‍ വിമാനത്താവളത്തില്‍ നടത്തിയ ആക്രമണദൃശ്യങ്ങളും പുറത്തായിട്ടുണ്ട്‌. ഉയര്‍ന്ന്‌ സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു ആക്രണണങ്ങള്‍ അതീവ സുരക്ഷ മേഖലയായ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗത്തില്‍ കയറിയും ഇവര്‍ ആക്രമണം നടത്തി. എയര്‍പോര്‍ട്ടിനകത്തെ ലൈറ്റുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു

sameeksha-malabarinews

calicut airport.2jpgസഹപ്രവര്‍ത്തകന്‍ മരിച്ചതറിഞ്ഞ്‌്‌ വിശ്രമത്തിലുണ്ടായിരുന്ന നൂറോളം സിഐഎസ്‌ഫുകാര്‍ കുട്ടത്തോടെ ഫയര്‍ഫോഴുസകാരെ തിരയുകായിരുന്നു. ഇവര്‍ക്ക്‌ സഞ്ചരിക്കാനനുവദിച്ച ബസ്സില്‍ തോക്കുമായെത്തിയ ഇവരെ ഭയന്നാണ്‌ പിന്നീട്‌ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ കയറി റണ്‍വേയിലേക്ക്‌ കുതിച്ചത്‌. പിന്നാലെ ബസ്സിലെത്തിയ ജവാന്‍മാര്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ റണ്‍വേയില്‍ സിനിമയെ വെല്ലുന്ന ചെയ്‌സിങ്ങാണ്‌ നടന്നത്‌. ഈ സമയത്ത്‌ ലാന്‍ഡിങ്ങിനായെത്തിയ വിമാനങ്ങളാണ്‌ നെടുമ്പാശ്ശേിരിയിലേക്ക്‌ മടക്കി പറത്തിയത്‌. പിന്നീട്‌ ഇവിടെ നിന്ന്‌ പിന്‍വാങ്ങിയ ജവാന്‍മാര്‍ ഫയര്‍ഫോഴ്‌സ്‌ ഓഫീസ്‌ IMG-20150611-WA0082ആക്രമിക്കുയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങളും തകര്‍ത്തു. പിന്നീട്‌ ഇവര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാനെത്തിയെ നാട്ടുകാര്‍ക്കെതിരെയും തിരിഞ്ഞു. അപ്പോഴക്കെ സ്ഥലത്തുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥര്‍ ഇതിലൊന്നും ഇടപെടാന്‍ തയ്യാറയില്ല.

പത്തു മണിക്കൂര്‍ നീണ്ടു നിന്ന്‌ സംഘര്‍ഷത്തിനൊടുവിലാണ്‌ രംഗം ശ്‌ാന്തമായത്‌ കൊലക്കുറ്റത്തിന്‌ 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ആക്രമണ സംഭവങ്ങളില്‍ നൂറോളം പേര്‍ക്കെതിര കേസെടുത്തിട്ടുണ്ട്‌.calicut airport4

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!