വീട്ടമ്മയെ പീഡിപ്പിച്ച കേസ്;വിന്‍സെന്റ് എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിന്‍സെന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് കഴിഞ്ഞ ദിവസം കോടതി അനുവദിച്ചത്.

സംഭവത്തില്‍ തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന അജിതാബീഗം വിന്‍സെന്റിനെ ചോദ്യം ചെയ്യും.

നെയ്യാറ്റിന്‍ക്കര മൂന്നാം ജുഢീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാവും ജാമ്യ ഹര്‍ജി പരിഗണിക്കുക.