കൊട്ടിയൂര്‍ പീഡനം; രണ്ടാം പ്രതി തങ്കമ്മ കീഴടങ്ങി

പേരാവൂർ: കൊട്ടിയൂർ പീഡനക്കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി  കീഴടങ്ങി. ഓട്ടോറിക്ഷയില്‍ മറ്റൊരാള്‍ക്കൊപ്പമാണ് തങ്കമ്മ കീഴടങ്ങാന്‍ എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കേസില്‍ മുഖ്യപ്രതിയായ ഫാ.റോബിന്‍ വടക്കുംചേരിയുടെ പ്രധാന സഹായിയായിരുന്നു കൊട്ടിയൂര്‍ സ്വദേശിനിയായ തങ്കമ്മ.
അന്വേഷണോദ്യോഗസ്​ഥനായ പേരാവൂർ സി.​െഎ സുനിൽകുമാറിനുമുമ്പാകെയാണ്​ കീഴടങ്ങിയത്​.

ഹൈകോടതിയുടെ നിർ​േദശ പ്രകാരം കീഴടങ്ങാനുള്ള അവസാനദിവസമായിരുന്നു ഇന്ന്​. അതുപ്രകാരമാണ്​ ഇന്ന്​ കീഴടങ്ങിയത്​. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈദ്യ പരിശോധനയും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ ജാമ്യം ലഭിക്കും.

കുഞ്ഞിനെ മാറ്റുന്നതിന്​ സഹായം നൽകി, സംഭവംമറച്ചു പിടിക്കുന്നതിന്​ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെയുള്ളത്​. ഒന്നാം പ്രതിയായ ഫാ.റോബി​െൻറ വിശ്വസ്​തയും ബാലമന്ദിരത്തിലെ സഹായിയുമാണ്​ തങ്കമ്മ.

കഴിഞ്ഞ ദിവസം എട്ട്​, ഒമ്പത്​, 1o പ്രതികളായ ഫാ.തോമസ്​ ജോസഫ്​ തേരകവും കന്യാസ്​ത്രീകളും പൊലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ അഞ്ചു പ്രതികൾ പൊലീസ്​ പിടിയിലായി.