കൊട്ടിയൂര്‍ പീഢനം: പ്രതികളായ കന്യാസത്രീകള്‍ മുങ്ങി

കണ്ണുര്‍ : വൈദികന്റെ പീഢനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ അഞ്ചു കന്യാസത്രീകളടക്കമുള്ള ഏഴു പ്രതികളും ഒളിവില്‍. ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒന്നാം പ്രതി റോബിന്‍ വടക്കുഞ്ചേരിയെ മാത്രമാണ്
ഇപ്പോള്‍ പോലീസ് പിടികുടിയിട്ടുള്ളത്.
പോലീസ് കേസില്‍ പ്രതി ചേര്‍ത്തതോടെയാണ് പ്രതികളായ വയനാട് ജില്ല ശിശു ക്ഷേമസമിതി ചെയര്‍മാന്‍ തോമസ് ജോസഫ് തേരകം , അംഗമായ സിസ്റ്റര്‍ ബെറ്റി,
കൊട്ടിയൂര്‍ പള്ളിയിലെ സഹായി തങ്കമ്മ, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ടെസി ജോസഫ്, പീഡിയാട്രീഷന്‍ ഹൈദര്‍ അലി, അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒലീഫിയ എന്നിവര്‍
ഒളിവില്‍ പോയത്‌

ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ ജുഡീഷ്യല്‍ പദവിയായിതിനാല്‍ തങ്ങളെ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു മാനന്തവാടി അതിരുപതയുടെ പിആര്‍ഓ കുടിയായ ഫാദര്‍ തേരകത്തിന്റെയും, സിസ്റ്റര്‍ ബെറ്റിയുടെയും ധാരണ. എന്നാല്‍ ഈ പദവികളില്‍ നിന്ന് നീക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും പോസ്‌കോ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നാംപ്രതിയായ റോബിന്‍ വടക്കുംഞ്ചേരിക്ക് കാനഡയിലേക്ക് രക്ഷപ്പെടാന്‍ സഹായിക്കാന്‍ ശ്രമിച്ച മറ്റൊരു വൈദികനെയും പ്രതിചേര്‍ക്കുമെന്നാണ് സുചന.