Section

malabari-logo-mobile

കോട്ടയം പുഷ്പനാഥ് അന്തരിച്ചു

HIGHLIGHTS : കോട്ടയം: സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ്(80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ധക്...

കോട്ടയം: സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ്(80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അദേഹം ചികിത്സയിലായിരുന്നു.

സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് കോട്ടയ സിഎസ്‌ഐ കത്തീഡ്രല്‍ പളളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: മറിയാമ്മ. മക്കള്‍:മക്കന്‍ സലീം പുഷ്പനാഥ്(മൂന്നാഴ്ച മുമ്പാണ് മരണപ്പെട്ടത്)സീനു,ജമീല.

sameeksha-malabarinews

അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് പുഷ്പനാഥ് പ്രസ്തനായത്. മുന്നൂറോളം നോവലുകള്‍ അദേഹം രചിച്ചിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. അധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബ്രഹ്മരക്ഷസ്സ്, ഗന്ധര്‍വ്വയാമം, ദേവയക്ഷി, നാഗമാണിക്യം, ഡ്രാക്കുളക്കോട്ട, ഹിറ്റ്‌ലറിന്റെ തലയോട് തുടങ്ങിയവ അദേഹത്തിന്റെ പ്രശസ്ത നോവലുകളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!