കോട്ടയത്തും പത്തനംതിട്ടയിലും എച്ച്‌5 എന്‍1 സ്ഥിരീകരിച്ചു.

bird-fluതിരു:കോട്ടയം ജില്ലയിലും പത്തനംതിട്ടയിലും എച്ച്‌ 5 എന്‍ 1 സ്ഥീരികരിച്ചു. ജിലിലയില്‍ വിവിധയിടങ്ങളില്‍ വളര്‍ത്തുപക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പനി സ്ഥിരീകരിച്ചത്‌. എന്നാല്‍ കോട്ടയം ജില്ലയിലെ വാകത്താനത്ത്‌ പക്ഷിപ്പനി മൂലമല്ല പക്ഷികള്‍ ചത്തൊടുങ്ങിയതെന്ന റിപ്പോറുട്ടുകളും പുറത്തു വന്നിട്ടുണ്ട്‌.

സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. മനുഷ്യരിലേക്ക്‌ പടരാന്‍ സാധ്യതയുള്ള വൈറസാണ്‌ ആലപ്പുഴയില്‍ കണ്ടെത്തിയതെന്ന്‌ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്‌ യോഗം നടത്താന്‍ തീരുമാനിച്ചത്‌. ഇതുവരെ ഏര്‍പ്പെടുത്തിയ പ്രതിരോധമാര്‍ഗങ്ങള്‍ യോഗം വിലയിരുത്തും. തുടര്‍ നടപടികളെ കുറിച്ച്‌ തീരുമാനമെടുക്കും. വിവിധ മന്ത്രിമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.