കോട്ടയത്ത് ഇന്ന് ബിജെപി ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​ത്തെ മു​​ഖം​​മൂ​​ടി ധ​​രി​​ച്ചെ​​ത്തി​​യ സം​​ഘം ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച​തി​ൽ പ്ര​​തി​​ഷേ​​ധിച്ച് ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെയാണ് ഹ​​ർ​​ത്താൽ. ഹ​​ർ​​ത്താ​​ലി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ളെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത റൂ​​ബി ജൂ​​ബി​​ലി സ​​മ്മേ​​ള​​നം (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), കേ​​ര​​ള ക്ഷേ​​ത്ര​​സം​​ര​​ക്ഷ​​ണ​​സ​​മി​​തി സം​​സ്ഥാ​​ന ​സ​​മ്മേ​​ള​​നം (ഏ​​റ്റു​​മാ​​നൂ​​ർ), കേ​​ര​​ള ഗ​​ണ​​ക മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം (കോ​​ട്ട​​യം) എ​​ന്നി​​വ​​യെ​​യും ഒ​​ഴി​​വാ​​ക്കി​​യിട്ടുണ്ട്‌.

കു​മ​ര​കം പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങളായ എ​ട്ടാം വാ​ർ​ഡ്​ മെം​ബ​ർ പി.​കെ. സേ​തു(35), 12ാം വാ​ർ​ഡ്​ അം​ഗ​മാ​യ വി.​എ​ൻ. ജ​യ​കു​മാ​ർ(36)​എ​ന്നി​വ​രെ​യാ​ണ്​ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ കു​മ​ര​കം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.