കോട്ടക്കുന്ന്‌ ആര്‍ട്ട്‌ ഗാലറിയില്‍ സെബിയുടെ ചിത്രപ്രദര്‍ശനം തുടങ്ങി

kottakunnu2-Lമലപ്പുറം: ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ പറയുന്ന ‘ഷാഡോസ്‌’ ചിത്ര പ്രദര്‍ശനത്തിന്‌ കോട്ടക്കുന്ന്‌ ആര്‍ട്ട്‌ ഗാലറിയില്‍ തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ്‌ ചിത്രക്കാരന്‍ സെബിയുടെ പ്രദര്‍ശനം നടത്തുന്നത്‌. 30 ഓളം ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌. ഓയില്‍കളര്‍, അക്രെലിക്‌ എന്നിവയിലാണ്‌ ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്‌.

നിത്യ ജീവിതത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ധര്‍മ സങ്കടങ്ങളും അതിലൂടെ കടന്നു പോകുന്ന മനസ്സിന്റെ വിവിധ തലങ്ങളുമാണ്‌ പ്രദര്‍ശനത്തിലുള്ളത്‌. പ്രദര്‍ശനം ജില്ലാ യൂത്ത്‌ കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗം എം.കെ. മുഹ്‌സിന്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ഇ.കെ ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു. മെയ്‌ 30 ന്‌ പ്രദര്‍ശനം സമാപിക്കും.