വീല്‍ചെയര്‍ ന്‌ല്‍കി

IMG-20160308-WA0022 copyകോട്ടക്കല്‍:വികലാംഗ യൂവാവിന്‌ സഹായഹസ്‌തവുമായി യുവാക്കള്‍. പൂക്കിപ്പറമ്പ്‌ വാളക്കുളം പാറയില്‍ പടിയിലെ പരേതനായ പാറയില്‍ മൊയ്‌തീന്റെ മകന്‍ ഫറഫുദ്ദീന്‌ (18) വീല്‍ചെയര്‍ നല്‍കിയത്‌. തെന്നല പഞ്ചായത്ത്‌ പത്താം വാര്‍ഡിലെ ജനകീയ മുന്നണി പ്രവര്‍ത്തകര്‍ വീല്‍ചെയര്‍ നല്‍കിയത്‌. ജന്മനാ കാലിന്‌ തളര്‍ച്ച ബാധിച്ച്‌ കിടപ്പിലായ യുവാവിന്റെ ആവശ്യം കണ്ടറിഞ്ഞാണ്‌ വീല്‍ചെയര്‍ നല്‍കിയത്‌. തെന്നല പഞ്ചായത്ത്‌ അംഗങ്ങളായ സമീറ അബ്ദുല്‍ കരീം, കളംവളപ്പില്‍ മജീദ്‌, അക്‌ബര്‍ വരിക്കോട്ടില്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ്‌കുട്ടി കള്ളിയത്ത്‌, എന്‍ എം അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.