കോട്ടക്കലില്‍ കുട്ടവാഹനാപകടം: ആറുപേര്‍ക്ക് പരിക്ക്

kottakkal news

കോട്ടക്കല്‍: ബൈക്ക്,ഓട്ടോ,ഗുഡ്‌സ് ഓട്ടോ എന്നിവ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്. ചെങ്കുവെട്ടിയിലെ പ്രമുഖ ജ്വല്ലറി മുമ്പില്‍ വൈകീട്ട’് ആറോടെയാണ് അപകടം. ചെങ്കുവെട്ടിയില്‍ നിന്ന് രണ്ടത്താണി ഭാഗത്തേക്ക് പോകുന്ന ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഓട്ടോയിലിടിച്ചു. നിയന്ത്രണം വിട്ട ഓട്ടോ എതിരെ വരുന്ന ഗുഡ്‌സ് ഓട്ടോയിലിടിക്കുകയായിരുു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞു.

ഓട്ടോ ഡ്രൈവര്‍ കോട്ടക്കല്‍ തോക്കാംപാറ സ്വദേശി രാഘവന്‍, ഓട്ടോ യാത്രിക തോക്കാംപാറ സ്വദേശി കളത്തിങ്ങല്‍ പറമ്പ് രാധ(49), തെക്കുംമുറി പുതുക്കിടി വീട്ടില്‍ കമ്മുവിന്റെ മകന്‍ ഷാഹുല്‍ ഹമീദ്, വൈരങ്കോട് മുസ്തഫയുടെ മകന്‍ റിയാസ്, പരപ്പനങ്ങാടി മൊയ്തീന്‍ കോയയുടെ മകന്‍ അയ്യൂബ്, കോട്ടക്കല്‍ കോക്കാട്ടീരി വീ്ട്ടില്‍ അബ്ദുള്ള(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും ചങ്കുവെട്ടി മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.