Section

malabari-logo-mobile

കോട്ടക്കലില്‍ ട്രാഫിക്‌ പൊലീസ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടകള്‍ വേഗത്തിലാക്കും;ജല്ലാ പൊലീസ്‌ ചീഫ്‌

HIGHLIGHTS : കോട്ടക്കല്‍: കോട്ടക്കലില്‍ ട്രാഫിക്‌ പൊലീസ്‌ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന്‌ മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ ...

ph-1കോട്ടക്കല്‍: കോട്ടക്കലില്‍ ട്രാഫിക്‌ പൊലീസ്‌ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന്‌ മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റ അറിയിച്ചു. താല്‍ക്കാലികമായി കോട്ടക്കല്‍ പൊലീസ്‌ സ്റ്റേഷനോട്‌ ചേര്‍ന്നുള്ള കെട്ടിടത്തില്‍ ട്രാഫിക്‌ യൂണിറ്റിന്‌ തുടക്കമാകും. ഒരു ഓഫീസറെയും എ ആര്‍ ക്യാമ്പില്‍ നിന്ന്‌ 5 പൊലീസുകാരെയും വിട്ടുനല്‍കി ട്രാഫിക്‌ യൂണിറ്റ്‌ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ പൊലീസുകാര്‍ കുറവുള്ള കോട്ടക്കല്‍ സ്‌റ്റേഷനില്‍ കഴിഞ്ഞാഴ്‌ച്ച പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ സസ്‌പെന്‍ഷനിലായത്‌ സ്റ്റേഷന്‍ പ്രവര്‍ത്തനത്തെ കൂടുതല്‍ ബാധിച്ചിട്ടുണ്ടന്നും ജില്ലാ പൊലീസ്‌ മേധാവി വ്യക്തമാക്കി. കോട്ടക്കലിലെ ട്രാഫിക്‌ കുരുക്കിന്‌ ശാശ്വത പരിഹാരം കാണാനായി കോട്ടക്കല്‍ നഗരസഭാധ്യക്ഷന്‍ കെ കെ നാസറിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ജില്ലാ ഭരണകൂടവും പൊലീസ്‌ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറ്റും പങ്കെടുത്ത യോഗത്തിലാണ്‌ ടാഫിക്‌ പൊലീസ്‌ യൂണിറ്റിന്‌ കോട്ടക്കലില്‍ ജില്ലാ പൊലീസ്‌ മേധാവി പച്ചക്കൊടി കാട്ടിയത്‌.

കോട്ടക്കല്‍ ടൗണിലെ നോ പാര്‍ക്കിങ്‌ ഏരിയയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. ടൗണിലെ ഓട്ടോ സ്‌റ്റാന്റുകളുടെ സ്ഥാനത്തിന്‌ മാറ്റം വരുത്തും. ടൗണിലെ ബിഎച്ച്‌, മാര്‍ക്കറ്റ്‌, ആട്ടീരി റോഡുകള്‍ വണ്‍വേ ആക്കി നിലനിര്‍ത്തും. കോട്ടക്കലിന്റെ സമീപപ്രദേശമായ പാലച്ചിറമാട്‌, പൂത്തൂര്‍ പോലുള്ള അപകട മേഖലയില്‍ ബോധവത്‌ക്കരണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ജനുവരി ഒന്നോടെ കോട്ടക്കല്‍ നഗരസഭയിലെ മുഴുവന്‍ ബൈക്ക്‌ യാത്രികര്‍ക്കും ഹെല്‍മറ്റ്‌ ഉപയോഗിക്കുന്ന സ്ഥിതി വരുത്തുന്നതിനുള്ള നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കും. നിലവില്‍ സര്‍ക്കിള്‍ സ്റ്റേഷനില്ലാത്ത സംസ്ഥാനത്തെ ചുരുക്കം ചില നഗരസഭകളിലൊന്നാണ്‌ കോട്ടക്കലെന്ന്‌ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ആയുര്‍വേദ നഗരിയില്‍ ക്രമസമാധാനപാലനത്തിന്‌ സി ഐ ഓഫീസും അനിവാര്യമാണെന്നും ചര്‍ച്ച ചൂണ്ടികാട്ടി. കളക്ടറുടെ പ്രതിനിധിയായി തഹസില്‍ദാര്‍ എസ്‌ കൃഷ്‌ണകുമാര്‍ പങ്കെടുത്തു. യോഗത്തില്‍ മലപ്പുറം ആര്‍ടിഒ എംപി അജിത്‌കുമാര്‍, തിരൂര്‍ ഡിവെഎസ്‌പി ടി സി വേണുഗോപാല്‍, പിഡബ്ലിയുഡി റോഡ്‌ എക്‌സി. എഞ്ചിനിയര്‍ കെ മുഹമ്മദ്‌ ഇസ്‌മായീല്‍, തിരൂര്‍ ജോ. ആര്‍ടിഒ എംപി സുഭാഷ്‌ ബാബു,സി ഐ ആര്‍ റാഫി, കോട്ടക്കല്‍ എസ്‌ ഐ മഞ്‌ജിത്ത്‌ ലാല്‍, നഗരസഭാ ഉപാധ്യക്ഷ ബുഷ്‌റ ഷെബീര്‍,പി ഉസ്‌മാന്‍കുട്ടി,സെക്രട്ടറി മനോജ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!