കോട്ടക്കല്‍ ടൗണ്‍ ശുചീകരിച്ചു

കോട്ടക്കല്‍: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് , ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, ഗാന്ധിദര്‍ശന്‍ സമിതി , കോ’ട്ടക്കല്‍ നഗര വികസന സഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ കോട്ടക്കല്‍ ടൗണ്‍ ശുചീകരിച്ചു .പുതുപ്പറമ്പ് ജി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ , ഗാന്ധിദര്‍ശന്‍ സമിതി അംഗങ്ങള്‍ , നഗരസഭാ ജോലിക്കാര്‍ എന്നിവര്‍ ചേര്‍ാണ് ശുചീകരണം നടത്തിയത് . നഗരസഭാധ്യക്ഷന്‍ കെ. കെ നാസര്‍ , സെക്രട്ടറി വിജയകുമാര്‍ , ഗാന്ധി ദര്‍ശന്‍ സമിതി കവീനര്‍ പി. കെ. നാരായണന്‍ , അധ്യാപകരായ വി. പി നീന , കെ. ഹംസ എന്നിവര്‍ നേതൃത്വം നല്‍കി .