കോട്ടക്കല്‍ തിരൂര്‍ മഞ്ചേരി റൂട്ടില്‍ ബസ്‌ മിന്നല്‍ പണിമുടക്ക്‌

Untitled-1 copyകോട്ടക്കല്‍: കോട്ടക്കല്‍ തിരൂര്‍ മഞ്ചേരി റൂട്ടില്‍ ബസ്‌ ജീവനക്കാര്‍ മിന്നല്‍ പണി മുടക്ക്‌ നടത്തുന്നു. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ വെച്ച്‌ ബസ്‌ കണ്ടക്ടര്‍ യുവതിയോട്‌ അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ ബസ്‌ ജീവനക്കാരനെതിരെ പോലീസ്‌ കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ്‌ ജീവനക്കാര്‍ പണി മുടക്കിയത്‌.