കോട്ടക്കലില്‍ മോഷണ ശ്രമത്തിനിടെ യുവാവ് പിടിയില്‍

thief copyകോട്ടക്കല്‍ : ഇന്ന് പുലര്‍ച്ചെ മോഷണ ശ്രമത്തിനിടെ യുവാവ് പോലീസിന്റെ പിടിയിലായി. കോട്ടക്കലിനടുത്ത് ക്ലാരി മൂച്ചിക്കലില്‍ ഇന്‍ഡസ്ട്രയലിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതിനിടയിലാണ് കന്യാകുമാരി സ്വദേശി തങ്കസ്വാമിയുടെ മകന്‍ രാജേഷ് കുമാര്‍ എന്ന കുമാര്‍ (36 ) പോലീസ് പിടിയിലായത്.

പുലര്‍ച്ചെ ഇന്‍ഡസ്ട്രിയലില്‍ നിന്നും ശബ്ദം കേട്ട സമീപവാസികള്‍ കല്പകഞ്ചേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും, നാട്ടുകാരും ചേര്‍ന്നാണ് കള്ളനെ പിടികൂടിയത്.