പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച ഹോട്ടല്‍ ജീവനക്കാരന്‍ അറസ്‌റ്റില്‍

Untitled-1 copyമലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പ കേസി പ്രതി പിടിയിലായി. പുത്തനത്താണിയിലെ ഹോട്ടല്‍ ജീവനക്കാരനായ അമ്പലവയല്‍ സ്വദേശി മുഹമ്മദിനെയാണ്‌ വളാഞ്ചേരി സിഐ കെ.ജി സുരേഷ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

പുത്തനത്താണി സ്വദേശിനികളായ ആറും പത്തും വയസുള്ള  സഹോദരിമാരെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ മുഹമ്മദ് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇയാളുടെ സമീപത്തെ വാടകമുറിയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ സഹോദരിമാരെയാണ് നിരന്തരമായി പീഡിപ്പിച്ചു വന്നിരുന്നത്. മാതാപിതാക്കള്‍ പുറത്ത് ജോലിക്ക് പോകുന്ന സമയത്ത് പെണ്‍കുട്ടികളെ  പ്രലോഭിച്ചാണ് മിഠായി നല്‍കി മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍  പീഡനം നടത്തിയിരുന്നത്.

എട്ടു തവണയോളം ഇയാള്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി.ജനനേന്ദ്രിയത്തില്‍ മുറിവുപറ്റിയപ്പോഴാണ് കുട്ടികളുടെ മാതാവ് പീഡനകഥ അറിയുന്നത്. മുഹമ്മദ് പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ മാതാപിതാക്കളോട് കുട്ടികള്‍ സംഭവം മറച്ചുവെക്കുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

നിര്‍ധന കുടുംബമാണ് പീഡനത്തിനിരയായ പെണ്‍കുട്ടികളുടേത്. വൈദ്യ പരിശോധനക്ക് ശേഷം ഇവരെ മഞ്ചേരി നിര്‍ഭയയില്‍ പ്രവേശിപ്പിച്ചു. പ്രതി മുഹമ്മദിനെ ചൊവ്വാഴ്ച തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

Related Articles