കോട്ടക്കല്‍ പീഢനം കൂടുതല്‍ കുടുംബങ്ങള്‍ നിരീക്ഷണത്തില്‍

Story dated:Saturday July 11th, 2015,10 22:am
sameeksha sameeksha

kottakkalകോട്ടക്കല്‍: കോട്ടക്കലില്‍ മേഖലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷിതാക്കള്‍തന്നെ ലൈംഗികമായി ഉപയോഗിക്കുകയും പെണ്‍വാണിഭത്തിന്‌ ഇരയാക്കുകയും ചെയ്യുന്ന മറ്റു കുടുംബങ്ങളും ഉണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. കൊളത്തു പറമ്പ്‌, പുതുപറമ്പ്‌ മേഖലകളില്‍ കുട്ടികള്‍ വളര്‍ത്തച്ഛന്‍മാര്‍ തന്നെ പീഢീപ്പിക്കുന്ന മൂന്ന്‌ സംഭവങ്ങള്‍ കണ്ടത്തിയതായാണ്‌ വിവരം. ഇവര്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌ സംശയമുള്ള കുട്ടികളെ കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ അവര്‍ സ്‌കൂളുകളില്‍ തന്നെ എത്തിയിട്ട്‌ ദിവസങ്ങളായെന്ന്‌ മനസ്സിലാക്കിയിട്ടുണ്ട്‌. നിരീക്ഷണങ്ങളിലുള്ള കുടുംബങ്ങളില്‍ പലയിടത്തും അമ്മമാര്‍ തന്നെ ഇതിന്‌ കൂട്ടുനല്‍ക്കുന്നതായും സൂചനയുണ്ട്‌്‌
ഇത്തരം വീടുകളില്‍ പൊതുസമൂഹം ഒരിക്കലും കേട്ടുകേള്‍വി പോലുമില്ലതാത്ത ലൈംഗിക അരാജകത്വം നടമാടുന്ന ഞെട്ടിപ്പിക്കുന്ന സാഹചര്യങ്ങളാണ്‌ നിലനില്‍ക്കുന്നത്‌.
കോട്ടക്കലില്‍ കഴിഞ്ഞ ദിവസം കണ്ടത്തിയ പീഢനതത്തിനിരായ പെണ്‍കുട്ടിയെ വളര്‍ത്തച്ഛനും സഹോദരന്‍ ഷഫീഖും പീഢിപ്പിച്ചുവെന്നാണ്‌ കണ്ടെത്തിയത്‌ .തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ 18 കാരനായ ഷഫീഖ്‌ വീട്ടിലുള്ള 11 വയസ്സുകാരിയായ സഹോദരിയേയും 9 വയസ്സുകാരനായ സഹോദരനേയും പീഢിപ്പിച്ചതായും തെളിഞ്ഞിരുന്നു. ഷെഫീക്‌ കളവുകേസുകളിലും പ്രതിയാണ്‌.