അഖിലേന്ത്യസെവന്‍സ്‌ ഫൂട്‌ബാള്‍ ടൂര്‍ണമെന്റ്‌ സീസണ്‍ ടിക്കറ്റ്‌ ഉദ്‌ഘാടനം

kottakkalകോട്ടക്കല്‍: റോയല്‍ ട്രാവല്‍സ്‌ അഖിലേന്ത്യസെവന്‍സ്‌ ഫൂട്‌ബാള്‍ ടൂര്‍ണമെന്റ്‌ സീസണ്‍ ടിക്കറ്റ്‌ ഉദ്‌ഘാടനം മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. എടരിക്കോട്‌ വൈഎസ്‌സിയുടെയും മസ്‌ക്ക മമ്മാലിപ്പടിയുടെയും ആഭിമുഖ്യത്തിലാണ്‌ സോക്കര്‍ ഫെസ്റ്റ്‌ നടക്കുന്നത്‌. ടൂര്‍ണമെന്റില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന്‌ ഒരു പങ്ക്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്ന്‌ സംഘഠടകര്‍ അറിയിച്ചു. റോയല്‍ ട്രാവല്‍സ്‌ എംഡി മുസ്‌തഫക്ക്‌ ടിക്കറ്റ്‌ നല്‍കിയാണ്‌ മന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌. വിടി സുബൈര്‍ തങ്ങള്‍ അധ്യക്ഷനായി. ടൂര്‍ണമെന്റ്‌ കണ്‍വീനര്‍ റസാഖ്‌ പാടഞ്ചേരി, ടി ഹുസൈന്‍ മാസ്റ്റര്‍, പ്രജിത്ത്‌ മാസ്റ്റര്‍, അഷ്‌റഫ്‌, ഖാദര്‍ പന്തക്കന്‍, ഹാരിസ്‌,മുഹമ്മദലി പങ്കെടുത്തു.