സ്‌കൂള്‍ കൂട്ടികള്‍ക്ക്‌ ഹാന്‍സ്‌ വില്‍പന, കടയുടമ പിടിയില്‍

Untitled-1 copyകോട്ടക്കല്‍: കോട്ടക്കല്‍ ടൗണില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഉള്‍പ്പെടെ പുകയില ഉത്‌പന്നങ്ങള്‍ വില്‍പന നടത്തിയ കടയുടമയെ അറസ്റ്റു ചെയ്‌തു. കോട്ടക്കല്‍ മില്ലുംപടി സ്വദേശി ചെറുകാട്‌ വീട്ടില്‍ അവറാന്‍ കുട്ടിഹാജിയെയാണ്‌ എസ്‌ ഐ മഞ്‌ജിത്ത്‌ലാലും സംഘവും പിടികൂടിയത്‌. കോട്ടക്കല്‍ ബിഎച്ച്‌ റോഡില്‍ കൈപള്ളി കുണ്ടിലേക്കുള്ള റോഡിന്‌ എതിര്‍വശത്തുള്ള സികെ കൂള്‍ബാറില്‍ നിന്ന്‌ പൊലീസ്‌ 50 പാക്കറ്റ്‌ ഹാന്‍സ്‌ പിടികൂടി. സ്‌കൂള്‍ കൂട്ടികള്‍ക്ക്‌ ഇയാള്‍ പുകയില ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതായുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്നാണ്‌ പൊലീസ്‌ പരിശോധന നടത്തിയത്‌. സിപിഒ സഞ്‌ജു, സിപിഒ ശ്രീഹരി എന്നിവരും പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു.