കോട്ടക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ഓട്ടോയില്‍ കാറിടിച്ച്‌ 4 പേര്‍ക്ക്‌ പരിക്ക്‌

കോട്ടക്കല്‍: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ഓട്ടോയില്‍ കാറിടിച്ച്‌ നാലു പേര്‍ക്ക്‌ പരിക്ക്‌. എടരിക്കോട്‌ ആലച്ചുള്ളിയില്‍ വൈകീട്ട്‌ അഞ്ചോടെയാണ്‌ അപകടം. ഓട്ടോ ഡ്രൈവര്‍ എടരിക്കോട്‌ കുഞ്ഞഹമ്മദ്‌ കുട്ടിയുടെ മകന്‍ നൂറുല്‍ അമീന്‍ (27), എടരിക്കോട്‌ സ്വദേശികളായ പോക്കാട്ട്‌ മൊയ്‌തീന്റെ മകന്‍ മുഹമ്മദ്‌ ഷാന്‍(11), പന്തക്കന്‍ ഹാരിസിന്റെ മകന്‍ ഹഫ്‌ലഹ്‌ ഷാദിന്‍(11), പാലോളി മുസ്‌തഫയുടെ മകന്‍ ഷാഹില്‍(7) എന്നിവരെ പരിക്കേറ്റ്‌ ചെങ്കുവെട്ടി അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പറമ്പ്‌ മലബാര്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ മൂവരും.