കോട്ടക്കല്‍ പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാത്തിമ പൊതുവത്ത്‌

Untitled-1 copyകോട്ടക്കല്‍: പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌ പ്രസിഡണ്ടായി ഫാത്തിമ പൊതുവത്ത്‌ സത്യപ്രതിജ്ഞ ചെയ്‌തു അധികാരത്തിലേറി. സികെഎ ജബ്ബാര്‍ എന്ന പീച്ചാവയാണ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌.

റിട്ടേണിങ്‌ ഓഫീസര്‍ ആര്‍ എ സുധര്‍മ്മരാജാണ്‌ പ്രസിഡണ്ടിന്‌ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്‌. പെരുമണ്ണ സൗത്ത്‌ 16 ാം വാര്‍ഡില്‍ നിന്നും മുസ്ലീംലീഗ്‌ പ്രതിനിധിയായി വിജയിച്ച ഫാത്തിമ പൊതുവത്ത്‌ 2005, 2010 ഭരണസമിതിയില്‍ അംഗമായിരുന്നു. 217 വോട്ടിനാണ്‌ ഫാത്തിമ പൊതുവത്ത്‌ എല്‍ഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്‌. ഭര്‍ത്താവ്‌ പി മുസ്‌തഫ മുന്‍ പഞ്ചായത്ത്‌ സ്ഥിരംസമിതിയധ്യക്ഷനാണ്‌.
സികെഎ ജബ്ബാര്‍ ഒന്നാം വാര്‍ഡില്‍ നിന്നും 599 വോട്ടുകള്‍ക്കാണ്‌ വിജയിച്ചത്‌. 2005 ല്‍ പഞ്ചായത്ത്‌ സ്ഥിരംസമിതിയധ്യക്ഷനായിരുന്നു സികെഎ ജബ്ബാര്‍.